മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ഇരിട്ടി ഡിവിഷന്‍ സമ്മേളനം

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ഇരിട്ടി ഡിവിഷന്‍ സമ്മേളനം

ഇരിട്ടി:കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മൂന്ന് ഗഡു ഡി എ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ഇരിട്ടി ഡിവിഷന്‍ സമ്മേളനം ബസ് ഉടമകളോട് ആവശ്യപ്പെട്ടു.സമ്മേളനം സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ എസ് സത്യന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് വൈ വൈ മത്തായി അധ്യക്ഷത വഹിച്ചു. പി ചന്ദ്രന്‍, വി വി പുരുഷോത്തവന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി വൈ.വൈ. മത്തായിയെ പ്രസിഡണ്ടായും, വി കെ സജീവന്‍, പി പുഷ്പജന്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും,പി. ചന്ദ്രനെ സെക്രട്ടറിയായും,പി.വിപിന്‍, പി വി അനീഷ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു.