ഇരിട്ടി താലൂക്കിലാണ് കൂടുതല്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നത്.

കാലവര്‍ഷം: കണ്ണൂർ ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായി തകര്‍ന്നു  
ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലാണ് കൂടുതല്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നത്.  
18 വീടുകളാണ് ഈ മാസം ഇവിടെ  ഭാഗികമായി  നാശനഷ്ടം വന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വീട് പൂര്‍ണമായും തകര്‍ന്നത് തളിപ്പറമ്പ് താലൂക്കിലാണ്. 
ഇവിടെ എട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തലശ്ശേരി താലൂക്കില്‍ എട്ട് വീടുകളും  കണ്ണൂര്‍ താലൂക്കില്‍ നാല്  വീടുകളും ഭാഗികമായി തകര്‍ന്നു.