അയോധ്യ മാത്രമല്ല, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്റെ മകനും തോറ്റു, മന്ദിര്‍ രാഷ്ട്രീയത്തിന് അന്ത്യം

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
അയോധ്യ മാത്രമല്ല, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്റെ മകനും തോറ്റു, മന്ദിര്‍ രാഷ്ട്രീയത്തിന് അന്ത്യം


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഡബിള്‍ ഷോക്കിലാണ് ബിജെപി. രാമക്ഷേത്രം വരുന്ന ഫൈസാബാദില്‍ വന്‍ തോല്‍വി പാര്‍ട്ടി നേരിട്ടു. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയ നൃപേന്ദ്ര മിശ്രയുടെ മകന്‍ വരെ യുപിയില്‍ തോറ്റിരിക്കുകയാണ്. മന്ദിര്‍ രാഷ്ട്രീയം യുപിയില്‍ യാതൊരു സ്വാധീനവും ചെലുത്തിയില്ലെന്ന് വ്യക്തമാണ്.

ആപ്പിള്‍ നിര്‍ത്തില്ല മക്കളേ, അടുത്ത ഡിസ്‌കൗണ്ട് എത്തിപ്പോയി; ഐഫോണ്‍ 14 ഈ വിലയ്ക്ക് വാങ്ങാം

അയോധ്യയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള മണ്ഡലമാണ് ശ്രാവസ്തി. ഇവിടെ നേരിട്ട തോല്‍വിയാണ് ബിജെപിയെ കൂടുതല്‍ ഞെട്ടിച്ചിരിക്കുന്നത്. സാകേത് മിശ്രയായിരുന്നു ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. രാമക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്രയുടെ മകനാണ് സാകേത് മിശ്ര.

ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സിലിലെ അംഗമാണ് നൃപേന്ദ്ര മിശ്ര. അദ്ദേഹത്തിന്റേത് ഉറച്ച വിജയമാണെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണം രാമജന്മഭൂമിയിലെ രാമക്ഷേത്രമായിരുന്നു. അത് സാധ്യമാക്കിയത് മോദിയാണെന്നായിരുന്നു വന്‍ പ്രചാരണം.

ഒരൊറ്റ ദിവസം പ്രതിഫലം 2 കോടി, 15 ബ്ലോക്ബസ്റ്റര്‍; ആന്ധ്രയിലെ കിംഗ് മേക്കര്‍ പവന്‍ കല്യാണ്‍ പൊളിയാണ്

എന്നാല്‍ അയോധ്യയില്‍ അടക്കം വന്‍ തോതില്‍ മുസ്ലീം വോട്ടുകള്‍ അടക്കം ഏകീകരിക്കപ്പെട്ടു. അതിനൊപ്പം വിവിധ വിഭാഗങ്ങളും ബിജെപിയെ കൈവിട്ടു. പ്രധാനമായും ഒബിസി വിഭാഗങ്ങളാണ് ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. താക്കൂര്‍ ഭരണമാണ് യുപിയില്‍ നടക്കുന്നതെന്ന ഇവരുടെ വാദങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അതിന് പ്രധാന നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. രാമക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത്. എന്നാല്‍ സാകേത് മിശ്രയുടെ തോല്‍വി ബിജെപിക്ക് ഇരട്ട തിരിച്ചടിയായിരുന്നു.

രാമക്ഷേത്രം തന്നിട്ടും തോല്‍പ്പിച്ചു, അയോധ്യയിലുള്ളവര്‍ സ്വാര്‍ത്ഥര്‍; തുറന്നടിച്ച് നടന്‍

രണ്ട് സീറ്റും ബിജെപി പരാജയപ്പെട്ടത് സമാജ് വാദി പാര്‍ട്ടിയോടായിരുന്നു. ശ്രാവസ്തിയില്‍ എസ്പിയുടെ റാം ശിരോമണി വര്‍മയാണ് ബിജെപിയുടെ സാകേത് മിശ്രയെ പരാജയപ്പെടുത്തിയത്. ഫൈസാബാദില്‍ എസ്പിയുടെ അവധേഷ് പ്രസാദ് ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തി ഹീറോയാവുകയും ചെയ്തു.

പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഈ തിരിച്ചടി ബിജെപി നേരിടുന്നത്. ലല്ലു സിംഗ് 2014 മുതല്‍ ഫൈസാബാദിലെ എംപിയാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയിയുടെ കര്‍മഭൂമിയായിരുന്നു ശ്രാവസ്തി. ബിജെപിക്ക് വൈകാരികമായി ഈ മണ്ഡലത്തോട് അടുപ്പമുണ്ട്. ബുദ്ധന്റെ ചരിത്രവും ഈ മണ്ഡലത്തിന് പറയാനുണ്ട്.

ബുദ്ധിസത്തിന്റെ കേന്ദ്രമാണിത്. വര്‍ഷകാലങ്ങളില്‍ ബുദ്ധന്‍ ഇവിടെയായിരുന്നു ചെലവിട്ടിരുന്നത്. ബോധ്ഗയയില്‍ വെച്ച് ജ്ഞാനോദയം ലഭിച്ച ശേഷം പല അത്ഭുതങ്ങളും അദ്ദേഹം കാണിച്ചത് ഇവിടെ വെച്ചാണെന്ന് ബുദ്ധിസ്റ്റ് ഐതിഹ്യത്തിലുണ്ട്. വാജ്‌പേയ് 1957ല്‍ ബല്‍റാംപൂരില്‍ നിന്ന് വിജയിച്ചിരുന്നു. ഇതാണ് പിന്നീട് ശ്രാവസ്തി ആയി മാറിയത്.