അമ്പലവയലിൽ ബൈക്കപകടം; യുവാവ് മരിച്ചു .

അമ്പലവയലിൽ ബൈക്കപകടം; യുവാവ് മരിച്ചു


സുൽത്താൻ ബത്തേരി :അമ്പലവയൽ-ചുള്ളിയോട് പാതയിൽ ബൈക്ക് നി യന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അമ്പലവയൽ ടൗണിലെ വ്യാപാരി റെസ്റ്റ്ഹൗസ് നെടുമ്പളളിമ്യാലിൽ രവീന്ദ്രന്റെ മകൻ ദിപിൻ (24) ആണ് മരിച്ചത്. അമ്പലവയൽ ബെവ്കോ ഔട്ലറ്റിനു സമീപം ഇന്ന് വൈകിട്ട് ആറുമണി യോടെയാണ് അപകടം. ഉടൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മാതാവ്: ജിഷ. സഹോദരങ്ങൾ: ദീപക്, ദിവ്യശ്രീ