തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ

തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ


തൃശൂർ: തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. രാവിലെ 9.25 നാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.