ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് : ഫാക്ടറി ജീവനക്കാരന്റെ കൈവിരല്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തി

ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് : ഫാക്ടറി ജീവനക്കാരന്റെ കൈവിരല്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തി


മുംബൈ: ഐസ്‌ക്രീം കോണില്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ വമ്പന്‍ കണ്ടെത്തലുമായി പോലീസ്. യുമ്മോ ഐസ്‌ക്രീമിന്റെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ കൈവിരലിന് അപകടത്തില്‍ പരിക്കേറ്റതായും വിരലടയാളം കണ്ടെത്തിയ ഐസ്‌ക്രീം അപകടം നടന്ന ദിവസം തന്നെ പായ്ക്ക് ചെയ്തതായിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പോലീസിന്റെ പരാതിയെ തുടര്‍ന്ന് യുമ്മോയ്ക്കെതിരെ ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍, മനുഷ്യജീവന്‍ അപകടപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. യുമ്മോയ്ക്ക് ഐസ് ക്രീം വിതരണം ചെയ്യുന്ന നിര്‍മ്മാതാവിന്റെ ലൈസന്‍സ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സസ്‌പെന്‍ഡ് ചെയ്തു. ഐസ്‌ക്രീം നിര്‍മ്മാതാവിന്റെ പരിസരം എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയന്‍ ഓഫീസിന്റെ ഒരു സംഘം പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തില്‍ മനുഷ്യന്റെ ശരീരഭാഗം കണ്ടെത്തിയത് വലിയ കുറ്റകൃത്യമാണോയെന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് എല്ലാ കോണുകളും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

മുംബൈ ഡോക്ടര്‍ ഓര്‍ലെം ബ്രാന്‍ഡന്‍ സെറാവോ (26) ആണ് ഐസ്‌ക്രീമില്‍ വിരലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. തന്റെ സഹോദരി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ വിരല്‍ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രം പകുതി കഴിച്ചപ്പോള്‍ വായില്‍ ഒരു കട്ടിയായ കഷ്ണം അനുഭവപ്പെടുകയായിരുന്നു. കപ്പലണ്ടിയോ ചോക്ലേറ്റ് കഷണമോ ആണെന്നാണ് ആദ്യം കുതിയത്. എന്നാല്‍ പരിശോധിക്കാന്‍ തുപ്പിയപ്പോഴാണ് മനുഷ്യശരീരാവശിഷ്ടം കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍, അതിനടിയിലെ നഖങ്ങളും വിരലിന്റെ അംശവും കണ്ടെത്തി.