മോഹന്‍ലാല്‍ മൂന്നാം തവണയും ‘അമ്മ’ പ്രസിഡന്‍റാകും, എതിരില്ല: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

മോഹന്‍ലാല്‍ മൂന്നാം തവണയും ‘അമ്മ’ പ്രസിഡന്‍റാകും, എതിരില്ല: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം


കൊച്ചി: നടന്‍ മോഹൻ ലാൽ വീണ്ടും മലയാള താര സംഘടന അമ്മയുടെ പ്രസിഡന്‍റായി എതിരാല്ലാതെ തെരഞ്ഞെടുക്കപ്പെടും. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് അവശേഷിക്കുന്നത്. അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്. അതേ സമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കും.

സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അതേ സമയം അമ്മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവര്‍ മത്സര രംഗത്തുണ്ട്. 3 കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ താര സംഘടനയ്ക്ക് ഉണ്ടാകും. ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്.

വോട്ടിംഗിന് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയില്‍ ഉള്ളത്. ജൂണ്‍ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും പത്രിക സ്വീകരിക്കാന്‍ ആരംഭിച്ചത്