പഞ്ചായത്ത് മെമ്പർ പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി

പഞ്ചായത്ത് മെമ്പർ പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി


എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി സുധാകരൻ തന്ത്രപരമായി റോഡിൽ മാലിന്യം തളളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പഞ്ചായത്ത് മെമ്പർ പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി സുധാകരൻ തന്ത്രപരമായി റോഡിൽ മാലിന്യം തളളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കോടതി ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്.

ഹൈക്കോടതി സിസിടിവിയിൽ കുടുങ്ങിയ പഞ്ചായത്ത് മെമ്പറെ ഡിവിഷൻ ബെഞ്ചാണ് പൊക്കിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കേസ് പരിഗണിക്കുമ്പോഴാണ് പുറത്തുവന്ന ദൃശ്യങ്ങളെപ്പറ്റി സർക്കാർ അഭിഭാഷകനോട് ചോദിച്ചത്.

വഴിയരികിൽ മാലിന്യം തളളിയ മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തു. ഇക്കാര്യം അടുത്ത സിറ്റിങ്ങിൽ പരിശോധിച്ച് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. വഴിയരുകിൽ മാലിന്യം തള്ളിയ സംഭവത്തിൽ മെമ്പർ പിഴയൊടുക്കിയിട്ടുണ്ട്. സർക്കാർ അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം കോടതിയെ അറിയിക്കും.