കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബിൽ നിന്നുളള പരിശോധനാഫലം പോസിറ്റീവ്


കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബിൽ നിന്നുളള പരിശോധനാഫലം പോസിറ്റീവ്


തിരുവനന്തപുരം: കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബിൽ നിന്നുളള പരിശോധനാഫലം പോസിറ്റീവ്. . മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. നേരത്തെ കോഴിക്കോടുള്ള വൈറോളജി ലാബിലെ പരിശോധനയിലും നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമെ അന്തിമ സ്ഥിരീകരണം ആകുവെന്നാണ് നേരത്തെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചത്. ജില്ലയിൽ ജാ​ഗ്രതാ നിർദ്ദേശം നൽകി. മലപ്പുറത്ത് കൺട്രോൾ‌ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ- 0483 2732010. കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത് അ‍ഞ്ചാം തവണയാണ്.