കനത്ത മഴയെ തുടർന്ന് ദുരിതം വിതച്ച പ്രദേശങ്ങൾ മുസ്ലിംലീഗ് നേതാക്കൾ സന്ദർശിച്ചു.
ഇരിട്ടി: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വെളിയമ്പ്ര ,പെരിയത്തിൽ, കളറോഡ് , 19 ആം മൈൽ പ്രദേശങ്ങളിലെ വീടും സംഭവസ്ഥലങ്ങളും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി,നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, ഇരിട്ടി നഗരസഭ കൗൺസിലർമാരായ പി കെ ബൽക്കീസ്, സമീർ പുന്നാട്, വി പി അബ്ദുൽ റഷീദ്, പി ബഷീർ , എം.കെ. നജ്മുന്നിസ , സാജിദ ചൂര്യോട് , വി ശശി , എം ഇബ്രാഹിം, എന്നിവർ ഒപ്പമുണ്ടായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂരിൻ്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡിൻ്റേയും മുനിസിപ്പൽ കൗൺസിലർ പി. ബഷീറിൻ്റേയും , മുസ്ലിം ലീഗ് മണ്ഡലം സിക്രട്ടറി ഇ.കെ അബ്ദുറഹിമാൻ്റേയും, എം എസ് എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി റംഷാദ് മാസ്റ്റർ, മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.
പടം
മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.