നായാട്ടുപാറ ലയൺസ് ക്ലബ്ബ് ജൂലൈ 1ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

നായാട്ടുപാറ ലയൺസ് ക്ലബ്ബ് ജൂലൈ 1ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ചാലോട് :ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി നായാട്ടുപാറ സിൽവർ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ .ശ്രീ.പി പി.വേണുഗോപാലിനെ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.


എൻവിയോൺണ്മെന്റ് പ്രൊജക്റ്റ്‌ ന്റെ ഭാഗമായി നായാട്ടുപാറ ലയൺസ് കോവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത്  വൃക്ഷതൈ നട്ടു. തുടർന്ന് കെ പി സി ഹയർ സെക്കന്ററി സ്കൂളിൽ വൃക്ഷതൈ വിതരണം ചെയ്തു.

നായാട്ടുപാറ ലയൺസ് ക്ലബ്ബ് അംഗങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ രക്‌തദാനം ചെയ്യുകയുണ്ടായി.

ഹംഗർ റിലീഫ് ന്റെ ഭാഗമായി കോവൂരിലെ ഒരു വീട്ടീൽ  ഭക്ഷണ കിറ്റ് നൽകി .

വിവിധ ചടങ്ങുകളിൽ ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത്‌, സെക്രട്ടറി ജയൻ ചോല, ട്രഷറർ ബാബു കോടോളിപ്രം അഡ്വക്കറ്റ് ശ്രീജ സഞ്ജീവ് ,  നാദം മുരളി, സഞ്ജീവ് മേനോൻ എന്നിവർ സംസാരിച്ചു