20കാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ സ്ഥാപനം ഒരു സംഘം അടിച്ചു തകർത്തു 4 പേർ കസ്റ്റഡിയിൽ

20കാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ സ്ഥാപനം ഒരു സംഘം അടിച്ചു തകർത്തു 4 പേർ കസ്റ്റഡിയിൽ

പയ്യന്നൂര്‍: ബലാൽസംഗ കേസിൽ അറസ്റ്റിലായ ഫിസിയോ തെറാപ്പിസ്റ്റിൻ്റെ സ്ഥാപനം ഒരു സംഘം അടിച്ചു തകർത്തു. കണ്ടോത്ത് സ്വദേശികളായ നാലുപേരെ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ബലാൽസംഗ കേസിൽപ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം. സ്ഥലത്തെത്തിയ പോലിസ് പ്രതികളിൽ ചിലരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്‌നസ് ആന്റ് ജിംസ്ഥാപനമാണ് അടിച്ചു തകർത്തത്. പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകൻ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് പഴയ ബസ് സ്റ്റാൻ്റിന് സമീപം പ്രതിനടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു പയ്യന്നൂരിന് സമീപത്തെ 20 കാരി പീഡനത്തിനിരയായത്.
ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി വീട്ടുകാരുമായി എത്തിപയ്യന്നൂര്‍ പോലീസിലെത്തിപരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.