യു.എസ്.എ വിസ വാഗ്ദാനം നൽകി കേളകംസ്വദേശിനിയുടെ 3, 10,000 രൂപ തട്ടിയെടുത്തതായി പരാതി

യു.എസ്.എ വിസ വാഗ്ദാനം നൽകി കേളകംസ്വദേശിനിയുടെ 3, 10,000 രൂപ തട്ടിയെടുത്തതായി പരാതി 

കേളകം: യു.എസ്.എ യിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 3,10,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.കേളകം സ്വദേശിനി പ്രിൻസിസുജീഷിൻ്റെ പരാതിയിലാണ് തമിഴ്നാട് ചെന്നൈ മണപ്പുറം വിജയ സ്ക്വയറിലെ അശ്വിൻ എന്നയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.ഇക്കഴിഞ്ഞ ജനുവരി 24 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവിൻ്റെ പരിചയക്കാരനായ പ്രതി യുവതിക്ക് യു.എസ്.എ.യിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി ഭർത്താവിൻ്റെ അക്കൗണ്ടിൽ നിന്നും പണം കൈപറ്റിയ ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്