തൃശൂരില്‍ മതിലിടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു


 

പഴക്കം ചെന്ന മതിലിന് സമീപം കളിച്ചു കൊണ്ടിരുന്നപ്പോള്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു കുട്ടിയും കുടുംബവും. മേച്ചേരിപ്പടി ശങ്കരനാരായണ എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.