അറുതിയില്ലാതെ ആൾക്കൂട്ട കൊലപാതകങ്ങൾ; മൂന്നാം മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 9 പേർ


അറുതിയില്ലാതെ ആൾക്കൂട്ട കൊലപാതകങ്ങൾ; മൂന്നാം മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 9 പേർ  • രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വീണ്ടും വര്‍ധിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനിടെ 9 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറുതിയില്ലാതെ തുടരുന്ന കൊലപാകങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ജൂണ്‍ 7 ആം തീയ്യതി ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രാജ്യം നടുങ്ങിയത്. മൂന്ന് മുസ്‌ലിം യുവാക്കളെയാണ് പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരുമിച്ച് കൊലപ്പെടുത്തിയത്. സദാം ഖുറേഷി, ചാന്ദ് മിയ ഖാന്‍, ഗുഡ്ഡു ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പിന്നാലെ ജൂണ്‍ 18ന് അടുത്ത കൊലപാതകം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ 35 കാരനായ ഫരീദിനെ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തി. ഇരുമ്പ് വടികളുപയോഗിച്ച് മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.