98 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, മൂന്ന് കുട്ടികളടക്കം 8 മരണം കൂടി; പ്രളയക്കെടുതിയിൽ അസം

98 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, മൂന്ന് കുട്ടികളടക്കം 8 മരണം കൂടി; പ്രളയക്കെടുതിയിൽ അസം


ദില്ലി: അസമിലെ പ്രളയത്തിൽ ഇന്നലെ 3 കുട്ടികളടക്കം 8 പേർക്ക് കൂടി ജീവൻ നഷ്ടമായി. സംസ്ഥാനത്താകെ 98 ഓളം ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് റിപ്പോർട്ടുകൾ. 68000ത്തോളം ഹെക്ടർ കൃഷി നശിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.

പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു. കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം, ഉത്തരാഖണ്ഡിലെ ചമോലിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശിൽ വിവിധ ഇടങ്ങളിലായി ഭൂമി വിണ്ടു കീറിയിട്ടുമുണ്ട്.