ടി​ വി​യു​ടെ റി​മോ​ട്ടി​നെ ചൊ​ല്ലി വ​ഴ​ക്കിട്ട് വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ചു

ടി​ വി​യു​ടെ റി​മോ​ട്ടി​നെ ചൊ​ല്ലി വ​ഴ​ക്കിട്ട് വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ചുആ​ല​പ്പു​ഴ: അമ്മയുമായി ടി​ വി റി​മോ​ട്ടി​നെ ചൊ​ല്ലി വ​ഴ​ക്കി​ട്ട​ത് മൂലം ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജീവനൊടുക്കി. തൂങ്ങിമരിക്കുകയായിരുന്നു. മരിച്ചത് ക​രി​പ്പാ​ലി​ല്‍ ത​ങ്ക​ച്ച​ന്‍റെയും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ ആ​ദി​ത്യ​നാ​ണ്. ടി വിയുടെ റിമോട്ട് അ​മ്മ സി​ന്ധു മാറ്റിവച്ചതിനെത്തുടർന്ന് കുട്ടി തരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. പിന്നാലെയാണ് കുട്ടി മുറിയിൽ കയറുകയും ജനലിൻ്റെ കമ്പിയിൽ തൂങ്ങിമരിക്കുകയും ചെയ്തത്. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. പോലീസ് അറിയിച്ചത് കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റുമോർട്ടത്തിനും തുടർനടപടികൾക്കും ശേഷം വിട്ടുനൽകുമെന്നാണ്.