മുസ്‍ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി ധനസഹായം നല്‍കുന്ന' ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ജൂലൈ 31 വരെ അപേക്ഷിക്കാം മുസ്‍ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി ധനസഹായം നല്‍കുന്ന' ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് നല്‍കുക. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ വീടിന്റെ വിസ്‌തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. ബി.പി.എൽ കുടുംബത്തിന് മുൻഗണന ലഭിക്കും. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക, മൈനറായ മക്കളുള്ള അപേക്ഷക, ആയിരം ചതുരശ്ര അടിയില്‍ താഴെയുള്ള വീട്, 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31 നുള്ളില്‍ മലപ്പുറം കളക്ടറേറ്റില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0483 273 9577, 8086 545 686  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.