ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ, പരിസ്ഥിതി പദ്ധതികള്‍ ആരംഭിച്ചു.

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ, പരിസ്ഥിതി പദ്ധതികള്‍ ആരംഭിച്ചു.









ഇരിട്ടി: ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ, പരിസ്ഥിതി പദ്ധതികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തന വര്‍ഷ തുടക്ക ദിവസത്തില്‍ അഞ്ചു പരിപാടികള്‍ നടന്നു.
ദേശീയ ഡോക്ടര്‍സ് ദിനാചരണത്തിന്റെ ഭാഗമായി ഡോ.വി.കെ.ബാബു, ഡോ.പി.വി.നായര്‍, ഡോ.മാത്യു കുര്യന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, ഡോ.സൂരജ്, ഡോ.മന്‍സൂര്‍, ഡോ.സിറാജ് എന്നിവരെ ആദരിച്ചു. പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍മാന്‍ ജോസഫ് സ്‌കറിയ, സെക്രട്ടറി ജോളി അഗസ്റ്റിന്‍, ട്രഷറര്‍ സിബി അറക്കല്‍, ക്യാബിനറ്റ് സെക്രട്ടറിമാരായ കെ.ടിഅനൂപ്, ഒ.വിജേഷ്, ടി.ഡി.ജോസ്, സി.കെ.പ്രവീണ്‍ കുമാര്‍, വി.എസ്.ജയന്‍, അനില്‍ കുമാര്‍, ടോമി തൊട്ടിയില്‍, എം.വി.അഗസ്റ്റിന്‍, എം.സി.തോമസ് എന്നിവര്‍ സംസാരിച്ചു.
ചാര്‍ട്ടര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്തിനെ ആദരിക്കല്‍, അന്നം അഭിമാനം പദ്ധതി പ്രകാരം ഭക്ഷണം നല്‍കല്‍ എന്നിവയും നടന്നു. പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫല വൃക്ഷ തൈകള്‍ നട്ടു. അംഗങ്ങള്‍ രക്തദാനവും നടത്തി.