ആറളം, അയ്യൻകുന്ന് മാവോയിസ്റ്റ് സാന്നിധ്യമേഖലയിൽ തണ്ടർബോൾട്ടിന്റെയും ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെയും രണ്ടാം ഘട്ട പരിശോധന

ആറളം, അയ്യൻകുന്ന്  മാവോയിസ്റ്റ്  സാന്നിധ്യമേഖലയിൽ തണ്ടർബോൾട്ടിന്റെയും ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെയും  രണ്ടാം ഘട്ട പരിശോധന 
ഇരിട്ടി: ആറളം, അയ്യൻകുന്ന് മേഖലയിലെ  മാവോയിസ്റ്റ് സാന്നിധ്യ മേഖലയിൽ തണ്ടർബോൾട്ടിന്റെയും ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട പരിശോധന നടത്തി. മാനന്തവാടി മക്കിമലയിൽ വനമേഖലയോട് ചേർന്ന ഭാഗത്ത്  കുഴിബോബ് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. ഇതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയും  ആറളം വിയറ്റ്നാം മേഖലകളിൽ പരിശോധന നടന്നിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.  നേരത്തെ മാവോവാദി സാന്നിധ്യം കണ്ടെത്തിയ അയ്യൻകുന്ന് പഞ്ചായത്തിലെ കളിത്തട്ടുംപാറ, മാവോയിസ്റ്റും  തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഉരുപ്പുംകുറ്റി മേഖലയിലും ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സംഘം  പരിശോധന നടത്തി. നേരത്തെ പലതവണകളായി മാവോവാദികൾ എത്തിയ വീടുകളും പരിസരങ്ങളും പരിശോധിച്ചു.
മാവോവാദികളുടെ സ്ഥിരം സഞ്ചാര പാതകളിൽ സ്‌ഫോടക വസ്തുക്കളും മറ്റും ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയുന്നതിന് വേണ്ടിയാണ് പരിശോധന.   ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡ്  ആറളം , കരിക്കോട്ടക്കരി സ്റ്റേഷനുകളിലെ  പോലീസും തിരച്ചിലിൽ ഒപ്പമുണ്ടായിരുന്നു .