ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വീട്ടില്‍ കയറിയെ ഭിന്നശേഷിക്കാരനായി യുവാവിന് മര്‍ദനം : പരാതി

ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വീട്ടില്‍ കയറിയെ ഭിന്നശേഷിക്കാരനായി യുവാവിന് മര്‍ദനം : പരാതി


photo; representative

മലപ്പുറം; എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മര്‍ദനമേറ്റതായി പരാതി. ജിബിനാണ് മര്‍ദനമേറ്റത്. ഒരു വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ കയറിയതിന്റെ പേരിലാണ് വീട്ടികാര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് ജിബന്റെ പിതാവ് ആരോപിച്ചു. മര്‍ദിച്ചവരെയും വീടും കണ്ടാല്‍ തിരിച്ചറിയുമെന്നും പറഞ്ഞു. സ്‌കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീരുകയും തുടര്‍ന്ന് ജിബിന്‍ ചാര്‍ജ് ചെയ്യാനായി സ്ഥലം അന്വേഷിക്കുകയുമായിരുന്നു.
അതിന് പിന്നാലെ സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപ വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജിബിന്‍ വീട്ടിലെത്തിയതെന്നാണ് പിതാവ് പറഞ്ഞത്.

വീട്ടിലെത്തിയ ജിബിന്‍ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ എടക്കര പൊലീസില്‍ ജിബിന്റെ പിതാവ് പരാതി നല്‍കി. ചുങ്കത്തറ സ്‌പെഷ്യല്‍ സ്‌കൂളില്‍ നാലാം ക്ലാസിലാണ് ജിബിന്‍ പഠിക്കുന്നത്. മര്‍ദനത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജിബിന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.