പഴശ്ശി പദ്ധതി പ്രദേശത്തെ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റൽ ആരംഭിച്ചു

പഴശ്ശി പദ്ധതി പ്രദേശത്തെ അക്കേഷ്യ  മരങ്ങൾ മുറിച്ചുമാറ്റൽ ആരംഭിച്ചു  




ഇരിട്ടി: സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി പഴശ്ശി പദ്ധതി പ്രദേശത്ത് വനം വകുപ്പ്  വച്ചുപിടിപ്പിച്ച അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റൽ ആരംഭിച്ചു.  ആദ്യഘട്ടത്തിൽ കോളിക്കടവിലെ ഫുട്ബോൾ ഗ്രൗണ്ടിന് സമീപത്തെ 1300 ഓളം മരങ്ങൾ മുറിച്ച് മാറ്റി. രണ്ടാംഘട്ടം കോളിക്കടവ് അംഗൻവാടി പരിസരത്തെ 1278  മരങ്ങൾ മുറിച്ച് മാറ്റും. 
പഴശ്ശി പദ്ധതി പ്രദേശത്ത് വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അക്കേഷ്യ സമരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നത്. ഇവ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ വനം വകുപ്പ് കണക്കെടുപ്പുകൾ പൂർത്തീകരിച്ചിരുന്നു. മലപ്പുറത്തുള്ള കരാറുകാരനാണ് ഇത് മുറിച്ചുമാറ്റാൻ ടെൻഡർ വിളിച്ചത്. ഇവിടെ നിന്നും മുറിച്ച മരങ്ങൾ തമിഴ്നാട്ടിലേക്ക് ആണ് കൊണ്ടുപോകുന്നത്. പേപ്പർ പൾപ്പ് നിർമ്മാണമാണത്തിനായാണ് മുഖ്യമായും മരം ഉപയോഗിക്കുക. കേരളത്തിൽ അക്കേഷ്യ, മാഞ്ചിയം മരങ്ങൾ ഇനി നട്ടുവളർത്തേണ്ടതില്ല എന്നാണ് തീരുമാനം. ഇവ മുറിച്ചു മാറ്റുന്നതോടെ ഈ സ്ഥലങ്ങളിൽ മറ്റു വൃക്ഷങ്ങൾ നട്ടുവളർത്താനാണ് ഉദ്ദേശിക്കുന്നത്.