നടവയലിൽ കാട്ടാനകളുടെ വിളയാട്ടം;മതിലും ഗേറ്റും സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു.

നടവയലിൽ കാട്ടാനകളുടെ വിളയാട്ടം;മതിലും ഗേറ്റും സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു. 

 നടവയൽ:നടവയലിൽ കാട്ടാനകളുടെ വിളയാട്ടം. നടവയൽ ടൗണിന് സമീപം കാട്ടാനകൾ എത്തി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നടവയൽ ഇരട്ടമുണ്ടക്കൽ സജിയുടെ പാട്ടത്തിന് കൃഷിയിറക്കിയ മൂപ്പെത്തിയ മുന്നൂറോളം വാഴകളും മത്സ്യകുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറും, കുളവും ചവിട്ടി നശിപ്പിച്ചു. നടവയൽ പള്ളി താഴെ റോഡിൽ പരുവുമ്മൽ ജോസിൻ്റെ മതിലും ഗേറ്റും, സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു