നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ:പായത്ത് സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവ്വെ നടത്തി

നെറ്റ് സീറോ കാർബ്ബൺ ക്യാമ്പയിൻ:
പായത്ത്  സർക്കാർ സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റിംഗ് സർവ്വെ  നടത്തി 





ഇരിട്ടി: നവകേരളം കർമ്മ പദ്ധതി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽനെറ്റ് സീറോ കാർബൺ ക്യാമ്പയിൻ്റെ ഭാഗമായി പായം പഞ്ചായത്തിൽ ഊർജ്ജ ഓഡിറ്റ് സർവ്വെ  നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്ത പായം പഞ്ചായത്തിലെ 18 സ്ഥാപനങ്ങളിലാണ് സർവ്വെ പ്രവർത്തനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് ഓഫീസും പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ സ്വന്തം കെട്ടിടങ്ങളുള്ള ഘടക സ്ഥാപനങ്ങളും സർക്കാർ സ്കൂളുകളും സാംസ്കാരിക നിലയങ്ങളും ലൈബ്രറിയുമാണ് എനർജി വിസിബിലിറ്റി സ്റ്റഡിയിൽ ഉൾപ്പെട്ടത്. മറ്റു സ്ഥാപനങ്ങളിലും  അടുത്ത ഘട്ടങ്ങളിൽ സർവ്വെ നടത്തും . വൈദ്യുതി ഉപയോഗത്തിൻ്റെ തോത് അറിയാനും കുറഞ്ഞ ഊർജ്ജ മുപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഉപകരണങ്ങളിലേക്ക് സ്ഥാപനങ്ങളെ എത്തിക്കുന്നതിനും, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൻ്റെ സാധ്യതകളും സർവ്വേയുടെ ഭാഗമായി ലക്ഷ്യമിടുന്നു . ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, കണ്ണൂർ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികളായ എം. ശ്രീലക്ഷ്മി രാജൻ, കെ.പി. ഹരികൃഷ്ണൻ, ടി.വി. ശ്രീനാഥ് ഹരിതകേരളം മിഷൻ ഇൻ്റേൺ പി. ജിൻഷി എന്നിവരടങ്ങിയ സംഘമാണ് സർവ്വെ പ്രവർത്തനം നടത്തിയത്. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി, അസ്സി. സെക്രട്ടറി കെ.ജി. സന്തോഷ്, ജൂനിയർ സൂപ്രണ്ട് , ജെയ്സ്.ടി. തോമസ്, വിവിധ സ്ഥാപനങ്ങളിലെ മേധാവികൾ സർവ്വെ പ്രവർത്തനങ്ങൾക്ക് സഹകരണം നൽകി.