ജില്ലാതല റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മട്ടന്നൂരിൽ തുടക്കമായി

ജില്ലാതല റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മട്ടന്നൂരിൽ തുടക്കമായി 


 മട്ടന്നൂർ : മട്ടന്നൂർ യൂനിവേഴ്സൽ കോളേജിൽ ജില്ലാതല റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
 മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സൽ കോളേജ് മാനേജിംഗ് പാർട്ണർ ഡോ. പ്രൊഫ. പി. കെ. ജഗന്നാഥൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഷാഹിൻ പള്ളിക്കണ്ടി, ലക്ഷ്മീ കാന്ത്, സി.എച്ച്. മോഹൻദാസ്, മട്ടന്നൂർ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.