എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കുള്ള ഫുട്ബോളും, ജേഴ്സിയും വിതരണം ചെയ്തു

എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കുള്ള ഫുട്ബോളും, ജേഴ്സിയും വിതരണം ചെയ്തുകാക്കയങ്ങാട് : എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് ജേഴ്സിയും, ഫുട്ബോളും വിതരണം ചെയ്തു. ചെങ്ങാടിവയലില്‍ നടന്ന പരിപാടി എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഷൂട്ടൗട്ട് മത്സരവും നടന്നു. ഷൂട്ടൗട്ട് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം പഞ്ചായത്ത് സെക്രട്ടറി കെ മുഹമ്മദലി, ബ്രാഞ്ച് സെക്രട്ടറി കെ.സമീര്‍, വൈസ് പ്രസിഡന്‍റ് നിയാസ് ചെങ്ങാടി തുടങ്ങിയവർ ട്രോഫി നല്‍കി. യൂനുസ് വിളക്കോട്, അഷ്റഫ്, എസ് സായിസ്, പി.സിറാജ്, എം.കെ യാസീന്‍ നേതൃത്വം നല്‍കി.