പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ്

പുന്നാട് സ്വദേശി എം. ദേവപ്രസാദിന് ഡോക്ടറേറ്റ് 
ഇരിട്ടി: പുന്നാട് സ്വദേശിക്ക് ഗാന്ധിനഗർ ഐ ഐ ടി യിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അഹമ്മദാബാദ് ഫിസിക്കൽ ലബോറട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ  ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാർബണേഷ്യസ് എയറോസോളുകളുടെ ഐസോടോപിക് (13C, 14C) സ്വഭാവം എന്ന ഗവേഷണ വിഷയത്തിലാണ് ദേവപ്രസാദിന് പി എച്ച് ഡി ലഭിച്ചത്. പുന്നാട് നിവേദിത, ഇരിട്ടി എംജി കോളേജ്  (ബി എസ്എ സി, ഫിസിക്സ് ) എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. തുടർന്ന് കുസാറ്റിൽ നിന്നും എം എസ് സി  ജിയോഫിസിക്സിലും ബിരുദം നേടിയ ദേവപ്രസാദ്‌ പുന്നാട് മിഥിലയിലെ സി. രാജശേഖരൻ മാസ്റ്ററുടേയും എം. ലീലാവതിയുടെയും മകനാണ്.