കനത്ത കാറ്റിൽ ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു

കനത്ത കാറ്റിൽ  ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു  



ഇരിട്ടി: കനത്ത കാറ്റിലും മഴയിലും ഇരിട്ടി - മട്ടന്നൂർ റോഡിൽ  ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു. ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ്  ട്രാൻസ്ഫോമർ നിലംപൊത്തിയത്. ട്രാൻസ്ഫോമർ  അനുബന്ധ പ്രധാനവൈദ്യുതി ലൈനുകളും തകർന്നു .  നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഈ സമയത്ത് വാഹനങ്ങളോ കാല്നടയാത്രക്കാരോ ഇല്ലാതിരുന്നതു മൂലം വൻ അപകടമാണ് ഒഴിവായത്.  മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചു.