റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം ഉണ്ടായത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്​.