ഉ​യി​ര് പോ​കാ​ത്ത​ത് ഭാ​ഗ്യം… സു​ധാ​ക​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ കൂ​ടോ​ത്രം; പ​ത്ത​നം​തി​ട്ട​യി​ലെ മ​ന്ത്രി​വാ​ദി ക​ണ്ടെ​ടു​ത്ത് ത​കി​ടും ചി​ല​രൂ​പ​ങ്ങ​ളും; പ്രചരിക്കുന്ന വീഡിയോയിൽ നേ​താ​ക്ക​ളു​ടെ ശ​ബ്ദം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ സു​ധാ​ക​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ കൂ​ടോ​ത്രം. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ വീ​ട്ടി​ല്‍ ചി​ല​ര്‍ കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് സു​ധാ​ക​ര​നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നും മ​ന്ത്ര​വാ​ദി​യും ചേ​ര്‍​ന്ന് ത​കി​ടും ചി​ല രൂ​പ​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ​ത്തെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഉ​യി​ര് പോ​കാ​ത്ത​ത് ഭാ​ഗ്യ​മെ​ന്ന് സു​ധാ​ക​ര​ന്‍ ഉ​ണ്ണി​ത്താ​നോ​ട് പ​റ​യു​ന്ന​താ​യും ഓ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ത​നി​ക്ക് കൂ​ടോ​ത്ര​ത്തി​ല്‍ വി​ശ്വാ​സ​മു​ണ്ടെ​ന്നും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ സു​ധാ​ക​ര​നെ ഉ​പ​ദേ​ശി​ക്കു​ന്നു​മു​ണ്ട്.

സു​ധാ​ക​ര​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ആ​രോ കൂ​ടോ​ത്രം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ്ര​ശ്നം വെ​ച്ച് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.