പാറക്കണ്ടം -കൈതച്ചാല്‍ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണം; എസ്.ഡി.പി.ഐ

പാറക്കണ്ടം -കൈതച്ചാല്‍ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണം; എസ്.ഡി.പി.ഐ
കാക്കയങ്ങാട് : മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡിലെ പാറക്കണ്ടം - കൈതച്ചാല്‍ റോഡിന്‍റെ  ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് റോഡ് പൂര്‍ണ്ണമായും കോണ്‍ഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ഡി.പി.ഐ പാറക്കണ്ടം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ റോഡ് കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ് മഴക്കാലമെത്തുന്നതിന്  മുമ്പ് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ വാര്‍ഡ്  മെമ്പര്‍ തിരിഞ്ഞ്നോക്കിയില്ല എന്ന ആക്ഷേപം ജനങ്ങള്‍ക്കുണ്ട്. റോഡില്‍ ചെളി നിറഞ്ഞ് കാല്‍ നടയാത്രപോലും ദുസ്സഹനമായിരിക്കുകയാണ്. ക്വാറിവേസ്സോ, ജി.എസ്.പിയോ ഇട്ട്  നിലവില്‍ താല്‍ക്കാലിക പരിഹാരം കാണണമെന്നും മഴക്കാലം കഴിഞ്ഞാലുടന്‍ പൂര്‍ണ്ണമായും റോഡ് കോണ്‍ഗ്രീറ്റ് ചെയ്യാനും അപകടാവസ്ഥയിലായ താല്‍ക്കാലിക  പാലത്തിന് പകരം തോടിന് കുറുകെ പുതിയ പാലം പണിയാനും പഞ്ചായത്ത് ഭരണസമിതി തയ്യാറവണമെന്നും എസ്.ഡി.പി.ഐ പാറക്കണ്ടം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്‍റ് ബി.എച്ച് സുലൈമാന്‍, സെക്രട്ടറി കെ.ഷിഹാബ് പി.കെ റയീസ്, സയീദ് പാറക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.