ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് വിവേക് മുഴക്കുന്നിന്


ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് വിവേക് മുഴക്കുന്നിന്
കാക്കയങ്ങാട് :മാധ്യമരംഗത്തെ പ്രൊഫഷണൽ മികവിന് നൽകിവരുന്ന ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണൽ മികവിനാണ് മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്നിന് പുരസ്കാരം ലഭിച്ചത്.മുഴക്കുന്ന് സ്വദ്ദേശിയാണ്.
അനന്തപത്മനാഭൻ (ഏഷ്യാനെറ്റ് ), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്‌ ) തുടങ്ങിയവരാണ് മറ്റുപുരസ്കാര ജേതാക്കൾ.
ഈ മാസം ഒമ്പതിന് കൊച്ചി അവന്യൂ റീജന്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിക്കും.