രാഹുലിൻ്റെ 'ഹിന്ദു' പരാമർശത്തിൽ സഭയിൽ രാഹുൽ-മോദി പോര്: പ്രസംഗത്തിൽ ഇടപെട്ട് നരേന്ദ്രമോദി, കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

രാഹുലിൻ്റെ 'ഹിന്ദു' പരാമർശത്തിൽ സഭയിൽ രാഹുൽ-മോദി പോര്: പ്രസംഗത്തിൽ ഇടപെട്ട് നരേന്ദ്രമോദി, കടന്നാക്രമിച്ച് രാഹുൽ ഗാന്ധി



ന്യൂഡൽഹി: സഭയിൽ രാഹുൽ-മോദി പോര്. ഇത് രാഹുൽ ഗാന്ധിയുടെ പാർലമെൻറിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമർശത്തിൻ്റെ പേരിലാണ്. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുകയാണെന്നും നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിൻ്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഭരണപക്ഷം ബഹളം വെച്ചത് രാഹുൽ ഗാന്ധിയുടെ സഭയിലെ ഈ പരാർമർശത്തിന്മേലാണ്. ഇതോടെയാണ് മോദി രാഹുലിൻ്റെ പ്രസംഗത്തിൽ ഇടപെട്ടതും  ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചതും. ഇതിന് രാഹുൽ നൽകിയ മറുപടി താൻ വിമർശിച്ചത് ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബി ജെ പിയെയുമാണെന്നും, ഹിന്ദുവെന്നാൽ ബി ജെ പിയല്ലെന്നുമാണ്. ഇതോടെ ഇടപെട്ട അമിത്ഷാ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് പറയുകയായിരുന്നു. സ്പീക്കർ ഓം ബിർളയും രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് പറയുകയുണ്ടായി. രാഹുൽ പ്രസംഗത്തിൽ ശിവൻ്റെ ചിത്രം ഉയർത്തിക്കാട്ടുകയും സ്പീക്കർ ഇടപെടുകയുമായിരുന്നു. അഗ്നിവീർ പദ്ധതിയിൽ സൈന്യത്തിൽ ചേർന്ന യുവാവിൻ്റെ മരണം വീരമൃത്യുവാണെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് പറഞ്ഞ രാഹുൽ, നിങ്ങൾക്ക് അഗ്നിവീർ പദ്ധതി മികച്ചതാണെങ്കിലും തങ്ങൾ അത് റദ്ദാക്കുമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. മണിപ്പൂർ പ്രധാനമന്ത്രിക്ക് സംസ്ഥാനം പോലുമല്ലെന്ന് പറഞ്ഞ രാഹുൽ, പ്രധാനമന്ത്രി കരുതുന്നത് അവിടെ കലാപവുമില്ല എന്നാണ് എന്നും വിമർശിച്ചു.