ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ അഴിച്ചുപണി; രേണു രാജിന് മാറ്റം, മേ​ഘ​ശ്രീ​യ്ക്ക് വ​യ​നാ​ട് ക​ള​ക്ട​റാ​യി നി​യ​മ​നം

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ അഴിച്ചുപണി; രേണു രാജിന് മാറ്റം, മേ​ഘ​ശ്രീ​യ്ക്ക് വ​യ​നാ​ട് ക​ള​ക്ട​റാ​യി നി​യ​മ​നം 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ മാ​റ്റം. വ​യ​നാ​ട് ക​ള​ക്ട​ര്‍ രേ​ണു രാ​ജി​നെ എ​സ്‌​ടി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി സ്ഥ​ലം മാ​റ്റി. രേ​ണു രാ​ജി​ന് പ​ക​രം മേ​ഘ​ശ്രീ വ​യ​നാ​ട് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ഒ.​ആ​ർ. കേ​ളു സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ൽ അ​ഴി​ച്ചു​പ​ണി.  വ​യ​നാ​ട് ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ഘ​ശ്രീ​യെ ക​ള​ക്ട​റാ​യി വ​യ​നാ​ട്ടി​ൽ നി​യ​മി​ച്ച​ത്. 

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​ണ് മേ​ഘ​ശ്രീ. ഡോ​ക്ട​ർ അ​ഥീ​ല അ​ബ്ദു​ള്ള കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​കും. ബി. ​അ​ബ്ദു​ൽ നാ​സ​റി​നെ പു​തി​യ ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റാ​യി ന​യ​മി​ച്ചു.