ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.

2022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കല്ലടികോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. വിമർശനം ഉയർന്നതോടെ എസ് ഐക്ക് മെമ്മോയും താക്കീതും നൽകിയിരുന്നു.