ദേശീയ പാതയില്‍ വടകരക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടു

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ചുവിട്ടുവടകര: ദേശീയ പാതയില്‍ വടകരക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടു.

ദേശീയ പാത ആറ് വരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ച് താഴ്ത്തിയ ഭാഗത്താണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്.

പാര്‍ശ്വഭിത്തി സംരക്ഷിക്കാന്‍ സോയില്‍ ലെയ്നിങ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇത് പൂർണമായും തകര്‍ന്നു. മഴ തുടരുന്നതിനാല്‍ വീണ്ടും ഇടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഗതാഗതം വഴി തിരിച്ച് വിട്ടത്.

കണ്ണൂർ ഭാഗത്ത് നിന്നും വടകരയിലേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് കുന്നുമ്മക്കര ഓര്‍ക്കാട്ടേരി വഴിയാണ് വഴി തിരിച്ച് വിടുന്നത്.

വടകരയിൽ നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കണ്ണൂക്കര നിന്ന് തോട്ടുങ്ങല്‍ പീടിക കുന്നുമ്മക്കര വഴി കുഞ്ഞിപ്പള്ളിയിലേക്കും തിരിച്ചു വിട്ടു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു