നാൽപതിൽ 32 വോട്ടും നേടി നിദ ഷഹീർ, കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സൺ കൊണ്ടോട്ടിയിൽp

നാൽപതിൽ 32 വോട്ടും നേടി നിദ ഷഹീർ, കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സൺ കൊണ്ടോട്ടിയിൽ





മലപ്പുറം: കൊണ്ടോട്ടി മുൻസിപ്പൽ നഗരസഭയിൽ നിദ ഷഹീർ ചെയർപേഴ്സൺ പദവിയിലെത്തിയതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ പദവിയും സ്വന്തമാക്കി. യുഡിഎഫ് ധാരണ പ്രകാരമാണ് കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ നിദ ഷഹീറിനെ ചെയർപേഴ്‌സണാക്കിയത്. 

നീറാട് വാർഡ് കൗണ്‍സിലറാണ് നിദ ഷഹീർ എന്ന 26കാരി. മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കെ.പി. നിമിഷ ആയിരുന്നു എല്‍ ഡി എഫ് സ്ഥാനാർഥി. ആകെ 40 സീറ്റുള്ള നഗരസഭയില്‍ 32 വോട്ടുകള്‍ നിദയ്ക്ക് ലഭിച്ചു. നിമിഷക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ട് വോട്ടുകള്‍ അസാധുവായി.