അയ്യങ്കാളി ജയന്തി ആഘോഷിച്ചു
ഇരിട്ടി: എസ്എൻഡിപി ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ കേരള നവോത്ഥാനത്തിന്റെ മുന്നണി പോരാളികളിൽ ഒരാളായ മഹാത്മാ അയ്യങ്കാളിയുടെ 169 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുഷ്പാർച്ചന അനുസ്മരണ യോഗം എന്നിവ നടത്തി. ഇരട്ടി എസ്എൻഡിപി യൂണിയൻ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ യൂണിയൻ സെക്രട്ടറി പി. എൻ. ബാബു അയ്യങ്കാളി അനുസ്മരണ ഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി വ്യാപാരി നേതാക്കന്മാരായ യുവാണി ജോയി, പി.പി. മുസ്തഫ ഹാജി, രാജൻ മയൂര, പ്രവീൺ ചന്ദ്ര വാസു എന്നിവരും യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനക്കൽ, പി. ജി. രാമകൃഷ്ണൻ, സന്തോഷ് പടിയൂർ, സഹദേവൻ പനക്കൽ എന്നിവർ സംസാരിച്ചു.