പനമരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പനമരം : പനമരത്തെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
അഞ്ചുകുന്ന് കളത്തിങ്കര കോളനിയിലെ മനു (24) ആണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെ മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.45 ഓടെ പനമരം – മാനന്തവാടി റോഡിലെ ആര്യന്നൂർനടയിൽ
സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സഹയാത്രികനായ കളത്തിങ്കര കോളനിയിലെ ഷീനേഷ് (19) നും
പരിക്കേറ്റിരുന്നു. ഉടൻ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് പരിക്ക് സാരമുള്ളതായതിനാൽ ഇരുവരെയും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.
ഭാര്യ : ശരണ്യ. മകൾ : സമിഷ.
പിതാവ് : കുട്ടൻ. മാതാവ് : മാളു.
സഹോദരങ്ങൾ : മനോജ്, മഹേഷ്.