യുദ്ധവിരുദ്ധ കാമ്പയിൻ
ഇരിട്ടി : നാഗസാക്കി ഹിരോഷിമ കെടുതികളുടെ സ്മരണ പുതുക്കിയും ഇസ്രായേൽ അമേരിക്ക തുടങ്ങിയ ശക്തികളുടെ യുദ്ധവെറിക്കെതിരായും
ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ, സന്ദേശം , ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം , സഡാക്കോ നിർമ്മാണം , കൊളാഷ് , പതിപ്പ് തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ക്യാമ്പയിൻ ആചരിച്ചത്.
യുദ്ധവിരുദ്ധ റാലി അറളം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈൻ ബാബു ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ എൻ കെ,
പ്രധാനാധ്യാപിക ലിൻറു കുര്യൻ, കോഡിനേറ്റർ സക്കരിയ വിളക്കോട്, റീന എം , ശഹർബാന , മരിയ തുടങ്ങിയവർ നേതൃത്വം നൽകി.
റാലി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച ആറളം ടൗണിലൂടെ ചുറ്റി സ്കൂളിൽ അവസാനിച്ചു