മെമ്പർഷിപ്പ് ക്യാമ്പയിൻ ; മുഴക്കുന്നിൽ ബി ജെ പി ശില്പശാല നടത്തി.

മെമ്പർഷിപ്പ് ക്യാമ്പയിൻ ; മുഴക്കുന്നിൽ ബി ജെ പി ശില്പശാല നടത്തി.





കാക്കയങ്ങാട് :  ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്ത് ശില്പശാല നടത്തി .
കാക്കയങ്ങാട് ബിജെപി ഓഫീസിൽ നടന്ന ശില്പ ശാല ബിജെപി ജില്ലാ കമ്മറ്റിയംഗം  
സി. ബാബു  ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് 
എം . ഹരിദാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. വി. ഗിരീഷ് . പി. കെ. ഷാബു ,പി.കെ ഗിരീഷ് , രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സി. ബാബു മെമ്പർഷിപ്പ് പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.