ശീതളപാനീയം കുടിച്ചതിന് പിന്നാലെ വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വന്നു; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
തിരുവണ്ണാമലൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ശീതളപാനീയം കുടിച്ച അഞ്ചു വയസുകാരിക്കു ദാരുണാന്ത്യം.
തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യശ്രീയാണു മരിച്ചത്. വീടിനു സമീപത്തുള്ള പെട്ടിക്കടയില്‍നിന്നു വാങ്ങിയ പത്തു രൂപയുടെ പാക്കറ്റ് ജ്യൂസ് ആണു കുട്ടി കുടിച്ചത്.
ഏതാനും മിനിറ്റുകള്‍ക്കുള്ളിൽ വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്നു ബോധരഹിതയായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.