നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ജ്വല്ലറി ഉടമ

നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ജ്വല്ലറി ഉടമ


കോഴിക്കോട്: നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടീക്കുന്നുമ്മല്‍ പുലരി ഹൗസിലെ റോഷിബ് ബാബു (39)വിന്റെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. ഇയാള്‍ വളയത്തെ ജ്വല്ലറി ഉടമയാണ്. വിഷ്ണുമംഗലം ബണ്ടിന് താഴെ പുഴയില്‍ നൂറ് മീറ്ററോളം മാറിയാണ് നാട്ടുകാര്‍ക്ക് മൃതദേഹം ലഭിച്ചത്.

ഇന്നലെ രാത്രി പത്തോടെ വിഷ്ണുമംഗലം പാലത്തിന് മുകളില്‍ നിന്ന് ഒരാള്‍ ചാടുന്നത് കണ്ടതായി ഇതുവഴി വന്ന യാത്രക്കാര്‍ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്. കൂടുതല്‍ പരിശോധനയില്‍ പാലത്തിന് സമീപത്തെ റോഡില്‍ നിന്ന് റോഷിബ് സഞ്ചരിച്ച കാറും ഐഡന്റിറ്റി കാര്‍ഡും ചെരിപ്പും ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഇന്ന് രാവിലെ 9.30ഓടെയാണ് മൃതദേഹം ലഭിച്ചത്.