മുണ്ടക്കൈ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടരും

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടരും



മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടരും.
വെള്ളമിറങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചാണ്‌ വിദഗ്ദ സംഘം പരിശോധന തുടരുക. കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ കൂടുതൽ സംഘാംങ്ങളെത്തും.


ഓഗസ്റ്റ് 25 ന് നടത്തിയ പ്രത്യേക തിരച്ചിലിൽ കണ്ടെത്തിയ 6 ശരീരഭാഗങ്ങളിൽ 5 എണ്ണം മനുഷ്യരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.ഇത് വരെ കണ്ടെത്തിയത് 231 മുതദ്രഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മുതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മുതദേഹങ്ങളും 203 ശരീരഭാഗങ്ങളും സർക്കാർ മാർഗ്ഗ നിർദേശ പ്രകാരം എച്ച്. എം.എൽ പ്ലാൻ്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്‌.