വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

 


കാസറഗോഡ്:  സന്ധ്യയ്ക്ക് വീട്ടുമുറ്റത്തെ കളിച്ചുകൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കാനത്തൂരിലെ ചന്ദ്രൻ നയന ദമ്പതികളുടെ മകൻ ആഗ്നേയ്ചന്ദ്രനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് വീടിനകത്തേക്ക് കയറി പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് തിരചിൽ നടത്തിയപ്പോഴാണ് കുളിമുറിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരിയുണ്ട്. അമ്മ നയന ഇരിയണ്ണി തേജസ്വി വിദ്യാലയത്തിലെ അധ്യാപികയാണ്