ആലപ്പുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും , ചേപ്പാട് സ്വദേശിയുമായ പ്രവീണ എന്ന 20 കാരിയാണ് മരിച്ചത്. യായിരുന്നു.ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത് .
ഭക്ഷ്യവിഷബാധ; ഡല്‍ഹിയിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു
ഭക്ഷ്യവിഷബാധ; ഡല്‍ഹിയിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു