മുകേഷിൻ്റെ കാര്യം കോടതി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി: ‘കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്’

മുകേഷിൻ്റെ കാര്യം കോടതി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി: ‘കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്’ 




തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി രംഗത്ത്. മാധ്യമങ്ങൾ വലിയ സംവിധാനത്തെ തകർക്കുകയാണെന്നായിരുന്നു സുരേഷ് ​ഗോപി പ്രതികരിച്ചത്.

മുകേഷിൻ്റെ കാര്യം കോടതി തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളുടെ തീറ്റയാണ് വിവാദങ്ങൾ എന്ന് പറഞ്ഞ സുരേഷ് ഗോപി, ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നും, ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും ആരോപിച്ചു.

ആരോപണത്തിൻ്റെ രൂപത്തിലാണ് പരാതികൾ നിൽക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ബുദ്ധിയും യുക്തിയുമുള്ള കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ സമൂഹത്തിൻ്റെ മാനസികാവസ്ഥയെ തകിടം മറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.