ഇസ്രയേലുമായി സമാധാന കരാര്‍ ഉണ്ടാക്കിയാൽ താൻ കൊല്ലപ്പെട്ടേക്കാം; ജീവഭയം വെളിപ്പെടുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
*റിയാദ് :* ഇസ്രയേലുമായി സമാധാന കരാര്‍ ഉണ്ടാക്കിയാല്‍ താൻ കൊലപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (MBS) യു.എസ് നിയമനിര്‍മ്മാതാക്കളോട് വെളിപ്പെടുത്തിയതായി പോളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.
1979-ല്‍ ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചതിന് ശേഷം 1981-ല്‍ കൊലയാളികളാല്‍ കൊല്ലപ്പെട്ട മിസറിലെ മുന്‍ പ്രസിഡന്റ് അൻവർ സദാത്തിന്റെ അവസ്ഥയുമായി തന്റെ സ്ഥിതി അദ്ദേഹം താരതമ്യം ചെയ്തു.
ഏതെങ്കിലും കരാറിന് ഒരുങ്ങുന്നതിന്റെ മുന്നെ തന്റെ സുരക്ഷയും പ്രാദേശിക നിലനില്പും ഉറപ്പാക്കുന്നതിന് ഒരു വ്യക്തമായ പാത ഉണ്ടാകണമെന്നും MBS അമേരിക്കൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഗാസയിലും മറ്റും ഇസ്രാഈൽ നടത്തുന്ന ക്രൂരതകൾക്കിടെ നിലവില്‍ ഒരു സമാധാന കരാറുണ്ടാകാനുള്ള സാധ്യത കുറവാണ്.
അതേ സമയം നിരപരാതികളെ കൊന്ന് തള്ളുന്ന ഇസ്രാഈൽ ഭീകരരെ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വിമർശിക്കുകയും, നടപടികളിൽ ആശങ്ക അറിയിക്കുകയും ചെയ്തു.