ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കല്‍പ്പറ്റ: ഹോമിയോ ഡോക്ടർ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍. കല്‍പ്പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാനയെയാണ് ( 34 ) കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സംഘടിപ്പിച്ച തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്‌മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി