തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ല. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലന്ന് മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്ന് മന്ത്രി ആരോപിച്ചു.”എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരേയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ”- എന്നും മന്ത്രി പറഞ്ഞു.
അതേസമയം, രഞ്ജിത്തിനെ സംരക്ഷിച്ചാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് രംഗത്തെത്തിയത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെതിരേ നിരവധി മിമർശനങ്ങൾ ഉയർന്നിരുന്നു